മഴക്കാലമായാലും വേനൽക്കാലമായാലും വീട്ടുതോട്ടങ്ങളിലും പച്ചക്കറിത്തോട്ടങ്ങളിലും പ്രധാന വെല്ലുവിളിയാണ് അനാവശ്യമായി വളരുന്ന കാട്ടുപുല്ലുകൾ. ജോലിക്കാരെ വെച്ച് പുല്ല് ചെത്തിക്കളയുന്നത് വലിയ പണച്ചിലവും അധ്വാനവും ഉണ്ടാക്കുന്നു. ഇതിനൊരു ശാശ്വതവും പരിസ്ഥിതിസൗഹൃദവുമായ പരിഹാരമാണ് വീഡ് കൺട്രോൾ മാറ്റ് (Weed Mat) അഥവാ കള നിയന്ത്രണ ഷീറ്റുകൾ വിരിക്കുക എന്നത്.
എന്താണ് വീഡ് മാറ്റ്?
സൂര്യപ്രകാശം നേരിട്ട് മണ്ണിൽ പതിക്കുന്നത് തടഞ്ഞ് കളകൾ മുളച്ചു പൊന്തുന്നത് പൂർണ്ണമായി ഇല്ലാതാക്കുന്ന പ്രത്യേക തരം പോളിമർ മാറ്റുകളാണിത്. ഇവ മണ്ണിലേക്ക് വായുവും വെള്ളവും സുഗമമായി കടത്തിവിടുമെങ്കിലും, സൂര്യപ്രകാശത്തിന്റെ അഭാവം മൂലം ഒരു തരത്തിലുള്ള കാട്ടുപുല്ലുകളും ഇതിനടിയിൽ വളരില്ല.
വീഡ് മാറ്റ് വിരിക്കേണ്ട വിധം (സ്റ്റെപ്പ് ബൈ സ്റ്റെപ്പ്)
-
സ്ഥലം ഒരുക്കൽ: മാറ്റ് വിരിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ വലിയ പുല്ലുകൾ വെട്ടിമാറ്റി കല്ലുകളും മരക്കഷണങ്ങളും മാറ്റി തറ നിരപ്പാക്കുക.
-
മാറ്റ് വിരിക്കൽ: ചെടികളുടെ നിരകൾക്കിടയിലോ ഗ്രോബാഗുകൾ വെക്കുന്ന നടപ്പാതകളിലോ ആവശ്യത്തിന് അനുസരിച്ച് മാറ്റ് കൃത്യമായി നിവർത്തി വിരിക്കുക.
-
ക്ലിപ്പുകൾ ഉപയോഗിച്ച് ഉറപ്പിക്കുക: ശക്തമായ കാറ്റടിക്കുമ്പോൾ ഷീറ്റ് ഇളകിപ്പോകാതിരിക്കാൻ ഇരുവശങ്ങളിലും നിശ്ചിത അകലത്തിൽ metal u pin അടിച്ച് മണ്ണിലേക്ക് താഴ്ത്തി ഉറപ്പിക്കുക.
-
ചെടികൾ നടൽ: നിലത്ത് നേരിട്ട് ചെടികൾ നടാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, നിശ്ചിത അകലത്തിൽ മാറ്റിൽ ചെറിയ 'X' ആകൃതിയിൽ കട്ട് ചെയ്ത് തൈകൾ നടാവുന്നതാണ്.
പ്രധാന നേട്ടങ്ങൾ
-
ജൈവിക കളനിയന്ത്രണം: മണ്ണിൽ വിഷാംശം കലർത്തുന്ന രാസ കളനാശിനികൾ പൂർണ്ണമായും ഒഴിവാക്കാം.
-
മണ്ണിലെ ഈർപ്പം നിലനിർത്തുന്നു: വേനൽക്കാലത്ത് വെയിൽ നേരിട്ടടിച്ച് മണ്ണിലെ നനവ് വേഗത്തിൽ വറ്റിപ്പോകാതെ സംരക്ഷിക്കുന്നു.
-
തോട്ടം വൃത്തിയായി സൂക്ഷിക്കാം: മഴക്കാലത്ത് ചെളി തെറിക്കാതെ നടപ്പാതകളും ഗ്രോബാഗ് വെക്കുന്ന തറയും എപ്പോഴും വൃത്തിയായിരിക്കും.
-
ദീർഘകാല ഉപയോഗം: ഒരു തവണ ശരിയായി വിരിച്ചാൽ വർഷങ്ങളോളം കേടുകൂടാതെ നിലനിൽക്കുമെന്നതിനാൽ സാമ്പത്തിക ലാഭം നൽകുന്നു.