മഴക്കാലത്ത് പച്ചക്കറി കൃഷി എങ്ങനെ സംരക്ഷിക്കാം? ചില എളുപ്പവഴികൾ

• monsoon gardening tips • rainy season plant care • കേരള കൃഷി രീതികൾ • മഴക്കാല കൃഷി ടിപ്പുകൾ • മഴക്കാലത്ത് ചെടികളെ സംരക്ഷിക്കുന്നത് എങ്ങനെ

മഴക്കാലം കൃഷിക്ക് അനുയോജ്യമാണെങ്കിലും, അമിതമായ മഴയും വെള്ളക്കെട്ടും ഈർപ്പവും നമ്മുടെ പച്ചക്കറികളുടെ വളർച്ചയെ ഗുരുതരമായി ബാധിക്കാം. കഷ്ടപ്പെട്ട് നട്ടുവളർത്തിയ ചെടികൾ ഒടിഞ്ഞു വീഴുമ്പോഴും നശിച്ചു പോകുമ്പോഴും ഉണ്ടാകുന്ന സങ്കടം ചില്ലറയല്ല. മഴക്കാലത്ത് കൃഷിയെ സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്ന ചില പ്രധാന ടിപ്പുകൾ താഴെ പറയുന്നവയാണ്.

കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കാണുക: Rainy Season plant care 

മഴക്കാലത്ത് ചെടികളെ സംരക്ഷിക്കാൻ 5 പ്രധാന വഴികൾ

1. കരിയിലയോ പുല്ലോകൊണ്ടോ മൂടുക (Mulching)

ക്യാബേജ്, കോളിഫ്ലവർ പോലുള്ള പച്ചക്കറികളുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടന്ന് നശിച്ചുപോകാതിരിക്കാൻ ഇത് സഹായിക്കും.

  • ചെയ്യേണ്ടത്: ചെടിയുടെ ചുറ്റും കരിയിലയോ പച്ചപ്പുല്ലോ പ്ലാസ്റ്റിക് കവറുകളോ വെച്ച് മറച്ചു കൊടുക്കുക. ഇത് വെള്ളം കെട്ടിക്കിടക്കുന്നത് തടയുകയും, കരിയിലയും പുല്ലും പിന്നീട് മികച്ച വളമായി മാറുകയും ചെയ്യും.

2. വള്ളിച്ചെടികൾക്ക് താങ്ങ് കൊടുക്കുക

കാറ്റിലും മഴയിലും അമര പോലുള്ള വള്ളിച്ചെടികൾ ഒടിഞ്ഞു വീഴാൻ സാധ്യതയുണ്ട്.

  • ചെയ്യേണ്ടത്: ഇവയ്ക്ക് നല്ല ഉറപ്പുള്ള ഊന്നുവടികൾ നൽകി കയറോ വാഴവള്ളിയോ ഉപയോഗിച്ച് ഭദ്രമായി കെട്ടി നിർത്തുക. ഇത് കാറ്റിൽ ചെടികൾ മറിഞ്ഞു വീഴുന്നത് തടയും.

3. വാരം കോരി കൃഷി ചെയ്യുക

മഴയത്ത് വെള്ളം കെട്ടിക്കിടന്ന് വേരുകൾ ചീയുന്നത് ഒഴിവാക്കാൻ ഇത് അത്യാവശ്യമാണ്.

  • ചെയ്യേണ്ടത്: മണ്ണ് കൂന കൂട്ടിയോ വാരം കോറിയോ മാത്രം പച്ചക്കറികൾ നടാൻ ശ്രദ്ധിക്കുക. അമിത വെള്ളം ചാലുകളിലൂടെ ഒഴുകിപ്പോകും. വെള്ളം അധികം കെട്ടിക്കിടക്കുന്ന സ്ഥലമാണെങ്കിൽ ഗ്രോബാഗുകളിൽ കൃഷി ചെയ്ത് ഷെഡിനടിയിലേക്ക് മാറ്റുന്നതാണ് നല്ലത്.

4. പുതിയ തൈകളെ സംരക്ഷിക്കുക

പുതുതായി നട്ട തൈകൾ കനത്ത മഴയിൽ തളർന്നു പോകാൻ സാധ്യതയുണ്ട്.

  • ചെയ്യേണ്ടത്: നട്ടിട്ട് കുറച്ചു ദിവസങ്ങളായ തൈകളുടെ മേൽ ചെറിയ കപ്പുകളോ മറ്റോ കമഴ്ത്തി വെച്ച് സംരക്ഷിക്കുക.

5. പന്തലുകൾ ബലപ്പെടുത്തുക

ചുരക്ക, പാവൽ തുടങ്ങിയവ പടർത്തിയിരിക്കുന്ന പന്തലുകൾ ശക്തമായ കാറ്റിൽ തകർന്നു വീഴാൻ ഇടയുണ്ട്.

  • ചെയ്യേണ്ടത്: നല്ല ബലമുള്ള കമ്പുകൾ ഉപയോഗിച്ച് പന്തലുകൾ നിർമ്മിക്കാൻ ശ്രദ്ധിക്കുക. കമ്പി കൊണ്ടോ നല്ല ഉറപ്പുള്ള തടികൊണ്ടോ ഉള്ള പന്തലാണെങ്കിൽ കാറ്റും മഴയും പേടിക്കാതെ കൃഷി ചെയ്യാം.

മഴയ്ക്ക് ശേഷമുള്ള പരിചരണം

മഴ തുടർച്ചയായി പെയ്യുമ്പോൾ ചെടികളുടെ ചുവട്ടിലെ വളം ഒലിച്ചു പോകാൻ സാധ്യതയുണ്ട്. മഴ മാറിനിൽക്കുന്ന സമയത്ത് ചെടികൾക്ക് ആവശ്യമായ ജൈവവളങ്ങൾ നൽകി അവയെ വീണ്ടെടുത്തെടുക്കാൻ ശ്രദ്ധിക്കുക. ചെറിയ ചില മുൻകരുതലുകളിലൂടെ നിങ്ങളുടെ അടുക്കളത്തോട്ടം മഴക്കാലത്തും മനോഹരമായി നിലനിർത്താം.

 

Essential Monsoon Gardening Tips: How to Protect Your Plants from Heavy Rain and Waterlogging

Monsoon is a joyful season for nature lovers, but heavy rains, high humidity, and waterlogging can take a heavy toll on your home garden. If you have been worried about your hard-earned vegetable plants drooping, rotting, or getting damaged during heavy downpours, here are some practical, organic tips to keep your garden thriving.

Watch the full video guide here: Rainy Season Plant Care

1. Prevent Waterlogging with Mulching

Crops like cabbage and cauliflower are highly susceptible to root rot if water stagnates around their base.

  • The Fix: Cover the base of the plants using dry leaves, green grass clippings, or safe covering materials. This prevents rain from directly pounding the soil and creating water pools. Over time, these organic materials decompose and act as a rich fertilizer for your plants.

2. Provide Proper Support for Creepers

Climbers and long-stemmed plants (such as long beans or vegetable creepers) easily snap or uproot under strong monsoon winds.

  • The Fix: Secure them firmly using strong stakes and tie them tightly with ropes or banana fiber strings. This ensures they stay upright and withstand heavy gusts.

3. Make Raised Beds (Varam Koral)

Stagnant water around the garden beds is one of the leading causes of plant failure during the rainy season.

  • The Fix: Always plant your vegetables on raised mounds or ridges (varam). This ensures excess water drains away into the trenches rather than drowning the roots. If waterlogging is a severe issue in your ground-level yard, consider shifting to grow bags placed in shaded, protected areas.

4. Protect Young Saplings

Newly planted seedlings or tender sprouts are extremely fragile against heavy raindrops.

  • The Fix: Cover very young plants temporarily using protective cups or small cloches during torrential downpours.

5. Reinforce Garden Trellises (Panthal)

Overhead frames and creepers support structures are prone to collapsing under combined wind and rain pressure.

  • The Fix: Build your trellises using sturdy wooden poles or metal rods. A strong framework will keep heavy climbers like bitter gourd, snake gourd, and sponge gourd safe throughout the season.

Post-Rain Recovery Care

Continuous heavy rains can leach essential nutrients out of the soil. Once the rain pauses, inspect your plants for signs of fatigue, loosen the topsoil gently, and apply organic fertilizers to help them bounce back.

A little care and smart planning can keep your kitchen garden lush and productive all monsoon long!



← Older Post


Leave a comment